Latest NewsNattuvartha

സാലറി ചാലഞ്ചിനോട് നോ പറയാന്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണം: കെ സുധാകരന്‍

തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എത്തിക്കുന്നതില്‍ അവര്‍ മുന്നില്‍ നിന്നിട്ടുണ്ട്. അവരുടെ ശമ്പളത്തില്‍ നിന്ന് തന്നെ കൈയിട്ട് വാരാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല

ചെറുവത്തൂര്‍: സാലറി ചാലഞ്ചിനെതിരെ പ്രതികരിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. സാലറി ചാലഞ്ചിനോട് നോ പറയാന്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണമെന്ന് സുധാകരന്‍ പറഞ്ഞു. പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയവരാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എത്തിക്കുന്നതില്‍ അവര്‍ മുന്നില്‍ നിന്നിട്ടുണ്ട്. അവരുടെ ശമ്പളത്തില്‍ നിന്ന് തന്നെ കൈയിട്ട് വാരാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് എന്ന ആജ്ഞ തള്ളിക്കളയാന്‍ ജീവനക്കാര്‍ മുന്നോട്ട് വരണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ മുന്നോട്ട് വരുന്ന ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടായാല്‍ അവരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് സുധാകരന്‍ ഉറപ്പ് നല്‍കി. ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലിലാം കണ്ടം ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ ആലന്തട്ടയിലെ ടി.പി.രമേശന്റെ കുടുംബത്തിന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ സഹായധന വിതരണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button