Latest NewsKerala

നിപയ്ക്ക് ശേഷം എച്ച്‌1എന്‍1 ; ഭീതിയോടെ കോഴിക്കോട്

കോഴിക്കോട്: നിപയ്ക്ക് ശേഷം എച്ച്‌1എന്‍1 ഭീതിയിൽ കോഴിക്കോട്. കഴിഞ്ഞ ദിവസം എച്ച്‌1എന്‍1 ബാധിച്ച്‌ ജില്ലയില്‍ ഒരാള്‍ മരിച്ചിരുന്നു. മറ്റൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രളയാനന്തരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണ്.

കഴിഞ്ഞ ദിവസം എച്ച്‌1എന്‍1 ബാധിച്ച് മേപ്പയൂര്‍ കീഴുര്‍ പറമ്ബില്‍ മുജീബ് റഹ്മാന്‍ മരിച്ചത്. എച്ച്‌ 1 എന്‍1 ബാധിച്ചാണെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. മുജീബിന്റെ ഭാര്യക്കും എച്ച്‌.1 എന്‍1 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രദേശത്തെ രണ്ട് കുട്ടികളും സമാന രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.രോഗം ബാധിച്ച്‌ ചികിത്സക്കെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

കഴിഞ്ഞ വര്‍ഷം എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ച 146 പേരില്‍ ആറ് പേരാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 40 പേരിലാണ് എച്ച്‌1എന്‍1 ബാധ സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 32 പേരില്‍ എച്ച്‌1എന്‍1 കണ്ടെത്തി. രോഗബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button