Latest NewsKerala

വാഹന ഷോറൂമില്‍ തീപിടുത്തം; വൻ നാശനഷ്ടം

കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ പ്രവര്‍ത്തിച്ചിരുന്ന

മലപ്പുറം: വാഹന ഷോറൂമില്‍ തീപിടിച്ച്‌ വൻ നാശനഷ്ടം. അരിക്കോട് മുക്കം റോഡില്‍ താഴത്തങ്ങാടി പാലത്തിനടുത്ത് മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എ.എം ഹോണ്ട ടൂ വീലര്‍ ഷോ റൂമിലാണ് തീപിടിത്തമുണ്ടായത്. കോടൂര്‍ കറുകമാളില്‍ വീട്ടില്‍ ജാഷിറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോറും. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് തീ പിടുത്തമുണ്ടായത്..

അപകടത്തിൽ നാല്‍പ്പതോളം ഇരുചക്ര വാഹനങ്ങള്‍, മിഷനറികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തി നശിച്ചു. ഉദ്ദേശം 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോടൂര്‍ കറുകമാളില്‍ വീട്ടില്‍ ജാഷിറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോറും. വാഹന ഷോറൂമില്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വ്വീസ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേരി, മുക്കം, നിലമ്ബൂര്‍, മലപ്പുറം, തിരുവാലി എന്നീ സ്റ്റേഷനുകളില്‍ നിന്നായി ഏഴ് ഫയര്‍ എഞ്ചിനുകളെത്തി രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോഴ്‌സിന്റെ കൃത്യ സമയത്തുള്ള ഇടപെടല്‍ കെട്ടിടത്തില്‍ നിന്ന് തൊട്ടടുത്തുള്ള വീടുകളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button