Latest NewsKeralaNewsBusiness

കല്യാൺ ജ്വല്ലേഴ്സ്: പുതിയ ഷോറൂം നാളെ ഉദ്ഘാടനം ചെയ്യും

കേരളത്തിൽ വൻ ജനപ്രീതിയുള്ള ജ്വല്ലറികളിൽ ഒന്നാണ് കല്യാൺ ജ്വല്ലേഴ്സ്

കല്യാൺ ജ്വല്ലേഴ്സിന്‍റെ ഏറ്റവും പുതിയ ഷോറൂം ഓഗസ്റ്റ് 10 ന് നാടിന് സമർപ്പിക്കും. കോഴിക്കോട് മാവൂർ റോഡിലെ പറയഞ്ചേരിയിലാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ മുന്നോടിയായി ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകൾ കല്യാൺ ജ്വല്ലേഴ്സ് നൽകുന്നുണ്ട്. ആഗസ്റ്റ് 10 ന് രാവിലെ ബ്രാൻഡ് അംബാസഡറായ മഞ്ജു വാര്യർ ആയിരിക്കും ഉദ്ഘാടന കർമ്മം നിർവഹിക്കുക.

കേരളത്തിൽ വൻ ജനപ്രീതിയുള്ള ജ്വല്ലറികളിൽ ഒന്നാണ് കല്യാൺ ജ്വല്ലേഴ്സ്. ഉദ്ഘാടനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആഭരണങ്ങൾക്ക് പണിക്കൂലിയിൽ ഇളവ് നൽകാൻ കല്യാൺ ജ്വല്ലേഴ്സ് തീരുമാനിച്ചിട്ടുണ്ട്. പരമാവധി 75 ശതമാനം വരെ ആയിരിക്കും ഇളവുകൾ. കൂടാതെ, നിബന്ധനകൾക്ക് വിധേയമായി ഗ്രാമിന് 75 രൂപയുടെ ഇളവും നൽകുന്നുണ്ട്.

Also Read: ഇടമലയാർ രാവിലെ തുറക്കും, തുറന്ന ഡാമുകളുടെ ഷട്ടർ വീണ്ടും ഉയർത്തും: പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

ഓഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 11 വർഷം മുൻപാണ് കല്യാൺ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂം പ്രവർത്തനമാരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button