Latest NewsNattuvartha

ആദ്യ സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയില്‍ ചലച്ചിത്ര താരം മരിച്ച നിലയില്‍

മണപ്പുറത്തെത്തി കുളിക്കടവ് വഴി പുഴയിലേക്ക് ഇറങ്ങിയതായിരിക്കുമെന്നാണ് പൊലീസ് നിഗമനം

ആലുവ: ആദ്യ സിനിമയുടെ ലൊക്കേഷനിലെത്തി ചലച്ചിത്ര താരം അയ്യപ്പന്‍ കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റ് ജീവനൊടുക്കി. ഏണസ്റ്റിന്റെ ആദ്യ സിനിമയായ നദിയുടെ ലൊക്കേഷനാണ് ആലുവാപ്പുഴ. ഒട്ടേറെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം ക്യാന്‍സര്‍ ബാധിച്ച മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഏണസ്റ്റിന്റെ കാണാനില്ലെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ആലുവ മണപ്പുറത്തെത്തിയ ഏണസ്റ്റ് കുളിക്കടവ് വഴി പുഴയിലേക്ക് ഇറങ്ങിയതായിരിക്കുമെന്നാണ് പൊലീസ് നിഗമനം. സംസ്‌കാരം ഇന്ന് സെമിത്തേരി മുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ നടക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button