Latest NewsInternational

അൽപ്പവസ്ത്രധാരിയായി വിലസിയാൽ ഈ നാട്ടിൽ ഇനി 3 വർഷം ജയിൽ വാസം

മൂന്ന് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷയെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി

ദുബായ്: ഇത്തിരിപോന്ന വസ്ത്രങ്ങളുമായി ആരുമിനി ഇങ്ങോട്ടേക്ക് വരണ്ട എന്നുതന്നെയാണ് ​ഗൾഫ് രാജ്യങ്ങളുടെ തീരുമാനം . ‌നാമമാത്ര വസ്ത്രധാകളായി പൊതുസ്ഥലങ്ങളില്‍ വിഹരിക്കുന്ന പെണ്ണുങ്ങള്‍ക്കെതിരെ ഗള്‍ഫ് നാടുകളിലെങ്ങും ശിക്ഷാനടപടികള്‍ വ്യാപകമാക്കുന്നു. സൗദിഅറേബ്യയിലും ബഹ്‌റൈനിലും ഒമാനിലും കുവൈറ്റിലും ഇത്തരക്കാരികളായ നൂറുകണക്കിന് സ്ത്രീകളെ ഈയിടെ അറസ്റ്റ് ചെയ്തു പിഴ ഈടാക്കിയത് വന്‍ വാര്‍ത്തയായിരുന്നു.

സെക്സിയായി വേഷം ധരിച്ച് പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതും മാന്യമല്ലാത്ത വേഷവും , ഗള്‍ഫ് രാജ്യങ്ങളുടെ പാരമ്പര്യത്തെയും ആചാരപരമായ വേഷവിധാനങ്ങളേയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള അര്‍ധനഗ്നവസ്ത്രധാരണത്തിനെതിരെ ശിക്ഷാര്‍ഹമായ നിയമവ്യവസ്ഥകള്‍ നിലവിലുണ്ടെങ്കിലും യുഎഇ ഇത്തരം വസ്ത്രധാരണത്തിനെതിരെ കണ്ണടയ്ക്കുകയായിരുന്നു.

പുതിയ നിയമ പ്രകാരം ഇതനുസരിച്ച് ഇറക്കം കുറഞ്ഞതോ അഴകളവുകളുടെ പ്രദര്‍ശനത്തിനായി മുറുക്കം കൂടുകയോ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പിടിവീഴും. മൂന്ന് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷയെന്ന് ഫെഡറല്‍ നിയമത്തിലെ വസ്ത്രച്ചിട്ട സംബന്ധിച്ച പ്രസക്ത വകുപ്പ് ഉദ്ധരിച്ച് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. മാത്രമല്ല ഇത്തരക്കാരെ ശിക്ഷ കഴിഞ്ഞാല്‍ നാടുകടത്തുകയും ചെയ്യും.

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും ഈ നിയമം ബാധകമാണെന്ന് സര്‍ക്കാര്‍ ഓര്‍മിപ്പിച്ചു. ഇതനുസരിച്ച് മുട്ടുവരെയോ മുട്ടിനു താഴെ വരെ നീളുന്ന വസ്ത്രങ്ങളോ മാത്രമെ ധരിക്കാവൂ. ശരീരത്തിലെ അവയവങ്ങള്‍ എടുത്തുകാണിക്കും വിധം വസ്ത്രങ്ങള്‍ക്ക് ഇറക്കം പാടില്ല. പുരുഷന്‍മാരുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. സുതാര്യമായ വസ്ത്രങ്ങള്‍ക്കും വിലക്കുണ്ട്. സ്ത്രീകള്‍ ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ ‘ക്രാഷ് മൈ ഗേറ്റ്’ തുടങ്ങിയ ലൈംഗികച്ചുവയുള്ള വാചകങ്ങള്‍ ആലേഖനം ചെയ്യുന്നതു പതിവാണ്. ആഭാസച്ചുവയുള്ള ഇത്തരം വസ്ത്രങ്ങള്‍ക്കും നിരോധനമുണ്ട്. മതനിന്ദാപരമായ വാക്കുകളോ വാചകങ്ങളോ ഉള്ള വസ്ത്രങ്ങള്‍ക്കും വിലക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button