തിരുവനന്തപുരം: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടമവേ, കാറപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടേയും ചികിത്സയ്ക്കായി എയിംസില്‍ നിന്ന് ഡോക്ടറെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിനും ലക്ഷ്മിക്കും വേണ്ടി എയിംസില്‍ നിന്ന് ന്യൂറോ സര്‍ജനെ എത്തിക്കാന്‍ താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഇക്കാര്യം എയിംസ് ഡയക്ടറോടും ആരോഗ്യമന്ത്രി ജെ.പി നദ്ദയോടും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Spoke to AIIMS Director Dr Guleria & HealthMinister @jpnadda to seek their help for injured Thiruvananthapuram violinist BalaBhaskar. State Govt had requested this but the issue had not reached the Minister. He has graciously agreed to send a consultant neurosurgeon urgently.
— Shashi Tharoor (@ShashiTharoor) September 29, 2018
എന്നാല്‍ മന്ത്രിയില്‍ നിന്ന് ഔദ്യോഗികമായ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരും ഇതിനായി ശ്രമിക്കുന്നുണ്ടെന്നും എംപി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും എയിംസില്‍ നിന്നും ഡോക്ടര്‍മാരെ എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അക്കാര്യം കേന്ദ്ര മന്ത്രിയുടെ മുന്നില്‍ എത്തിയിട്ടില്ലെന്നും തരൂര്‍ പറയുന്നു. ബാലഭാസ്‌കറിന്റെ കാര്യം സംസാരിച്ചപ്പോള്‍ അടിയന്തരമായി ഒരു ന്യൂറോ സര്‍ജനെ കേരളത്തിലേക്ക് അയക്കാമെന്ന് മന്ത്രി സമ്മതിച്ചതായും തരൂര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്ന് ബാലഭാസ്‌കറിന്റെ ബന്ധുക്കളെ കണ്ടിരുന്നു.
At 11:30pm last night visited the family of violinist BalaBhaskar at Ananthapuri Hospital & informed them of the Minister's positive reply. Sadly as of now the Director of @aiims_newdelhi has still not received official clearance from @JPNadda or the HealthMinistry. Am pressing!
— Shashi Tharoor (@ShashiTharoor) September 30, 2018
എയിംസില്‍ നിന്നും വിദഗ്ധ സംഘത്തെ അയക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായത് എന്ന വിവരം കുടുംബത്തെ താന്‍ അറിയിച്ചുവെന്നും അദ്ദേഹം കുറിച്ചു. സെപ്റ്റംബര്‍ 25നാണ് തിരുനന്തപുരം പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കര്‍ ഇപ്പോഴും മാറ്റമില്ലാതെ വെന്റിലേറ്ററില്‍ തുടരുകയാണ്. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. അപകടത്തില്‍ മരിച്ച മകള്‍ രണ്ട് വയസ്സുകാരി തേജസ്വിനി ബാലയുടെ മൃതദേഹം കഴിഞ്ഞ ദിവസം തിട്ടമംഗലത്തെ വീട്ടില്‍ സംസ്‌കരിച്ചു.
Post Your Comments