തിരുവനന്തപുരം : ഇനിമുതൽ മസ്‌തിഷ്‌ക മരണങ്ങളെല്ലാം സർട്ടിഫൈ ചെയ്യും. അവയവദാനത്തിലെ സുതാര്യത ഉറപ്പു വരുത്താനാണ് പുതിയ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ രോഗിയുടെ ബന്ധുക്കളോട് അവയവദാനത്തെക്കുറിച്ച് സംസാരിക്കാന്‍ കൗണ്‍സിലര്‍മാരെ നിയമിക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് വ്യക്തമാക്കി.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന രണ്ടുഘട്ടങ്ങളിലും സംഘത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍ ഒരേയാള്‍ തന്നെയായിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കുകയും ചെയ്യും. തലച്ചോറിന് ക്ഷതംസംഭവിച്ച് രക്ഷപെടാന്‍ സാധ്യതയില്ലാത്ത രോഗികളുടെ മസ്തിഷ്ക മരണ സ്ഥിരീകരണം നിര്‍ബന്ധിതമാക്കും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും അവയവദാന ഏകോപനത്തിനായി നോഡല്‍ ഒാഫീസറെയും കൂടുതല്‍ ജീവനക്കാരെയും നിയമിക്കും.
Post Your Comments