Latest NewsCricket

ഇന്ത്യന്‍ ക്രിക്കറ്റ്താരത്തിന് ഭാര്യയുടെ വധഭീഷണി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഭാര്യയുടെ വധഭീഷണി. ഇതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം വേണമെന്ന് ഷമി ആവശ്യപ്പെട്ടു. ഭാര്യ ഹാസിന്‍ ജഹാന്റെ ഭാഗത്തുനിന്നും തനിക്ക് വധ ഭീഷണിയുണ്ടായെന്നും തോക്കുമായി പോലീസുകാര്‍ തനിക്കൊപ്പം വേണമെന്നുമാണ് താരത്തിന്റെ ആവശ്യം.

കുടുംബ കലഹങ്ങളുമായി ബന്ധപ്പെട്ട്  ഷമി-ഹാസിന്‍ ദമ്പതികള്‍ നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നും തനിക്ക് ഗാര്‍ഹിക പീഡനമേല്‍ക്കാറുണ്ടെന്നും കാണിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഹസിന്‍ ജഹാന്‍ പരാതി നല്‍കിയിരുന്നു. വിഷയത്തെ കുറിച്ച് ആദ്യം മാധ്യങ്ങള്‍ക്ക്് വാര്‍ത്ത് നല്‍കിയ ശേഷമാണ് ഹസിന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കെയാണ് ഷമിയുടെ ഇപ്പോഴത്തെ ആവശ്യം.

shami and wife

ഹസിന്‍ ഷമിക്കെതിരെ ഉന്നയിച്ച ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ബിസിസിഐ അന്വേഷം നടത്തിയിരുന്നു. ആരാപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഷമിയുടെ കരാറുകള്‍ പുതുക്കുകയും ചെയ്തു. നിലവില്‍ ഹസിന്‍ ജഹാനും ഷമിയും വേര്‍പ്പിരിഞ്ഞു കഴിയുയുകയാണ്. കൊല്‍ക്കത്ത സ്വദേശിയായ ഹസിന്‍ ഭര്‍ത്താവുമായി പിരിഞ്ഞതോടെ ത്‌ന്റെ പഴയ ജോലിയാായ മോഡല്‍ രംഗത്ത് തുടരുകയാണ്. അതേ സമയം ഷമിയുടെ കയ്യില്‍ നിന്നും നഷ്ട പരിഹാരം വേണമെന്ന്് ആവശ്യപ്പെട്ട് ഹസിന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. വീട്ടുചെലവിന് പ്രതിമാസം ഏഴ് ലക്ഷം രൂപ വേണമെന്നാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button