മുണ്ടക്കയം: പഴയ ശൗചാലയം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടക്കം സൗകര്യമില്ലാതെ ബുദ്ധിമുട്ടുമ്പോഴും പുത്തൻചന്തയിലെ പഞ്ചായത്ത് വക സ്ഥലത്ത് 69 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ചിട്ടും പ്രവർത്തനാനുമതി ലഭിക്കാതിരിക്കുകയാണ് മുണ്ടക്കയം ഡിപ്പോ.
സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ഗാരേജ്, പ്ലാറ്റ്ഫോം എന്നിവയുടെ നിർമാണം പൂർത്തിയായി. നിലവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥലപരിമിതികൾക്കിടയിലാണ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡും പ്രവർത്തിക്കുന്നത്. തുടർന്നാണ് സബ് സെന്ററും ബസ് സ്റ്റാൻഡും അനുവദിച്ചത്. നിർമാണം പൂർത്തിയായിട്ടും ഇതുവരെയും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലെന്ന ആക്ഷേപം പരക്കെയുണ്ട്.
Post Your Comments