സ്റ്റോക്ക്ഹോം : വൈദ്യശാസ്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ക്യാൻസറിന് പുതിയ ചികിത്സ രീതി കണ്ടു പിടിച്ച ജയിംസ് പി ആലിസൺ(യുഎസ് ), തസുക്കു ഹോഞ്ചോ(ജപ്പാൻ) എന്നിവർക്കാണ് ലഭിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു പ്രഖ്യാപനം. കാന്‍സറിനെതിരെയുള്ള പോരാട്ടത്തിൽ രോഗപ്രതിരോധ കോശങ്ങളിലെ നിർണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണു ഹോഞ്ചോയ്ക്ക് പുരസ്കാരം. കാന്‍സർ കോശങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണു പുരസ്കാരം ലഭിച്ചത്.
Post Your Comments