തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നൂറ് കണക്കിനാളുടെ ജീവന്‍ രക്ഷിച്ച ജിനീഷ് മരിച്ചത് അര മണിക്കൂറോളം റോഡില്‍ ചോര വാര്‍ന്ന് കിടന്ന്. പൂന്തുറ പള്ളിവിളാകം സ്വദേശിയായ മത്സ്യത്തൊഴിലാളി ജിനീഷ് (23) തമിഴ്‌നാട് കൊല്ലങ്കോട്ട് നടന്ന ബൈക്കപകടത്തിലാണ് മരിച്ചത്. അര മണിക്കൂറോളം റോഡില്‍ രക്തം വാര്‍ന്ന് കിടന്നതിന് ശേഷമായിരുന്നു ജിനീഷ് മരിച്ചത്. ചിന്നത്തുറയില്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി അന്വേഷിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്കില്‍നിന്നു റോഡില്‍ വീഴുകയായിരുന്നു. തൊട്ടു പിന്നാലെയെത്തിയ ലോറി ജിനീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.
പിന്‍സീറ്റിലിരുന്ന സുഹൃത്ത് ജഗന്‍ തെറിച്ചു വീണു. ഇയാള്‍ക്കു സാരമായ പരുക്കുകളില്ല. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വാഹനം ലഭിക്കാന്‍ അരമണിക്കൂറോളം വൈകി. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ജിനീഷ് മരിച്ചു.
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ അഭ്യര്‍ഥന എത്തും മുന്‍പേ സ്വന്തം നിലയ്ക്കു രക്ഷാദൗത്യത്തിനു പോയ മത്സ്യത്തൊഴിലാളി സംഘങ്ങളിലൊന്നായ കോസ്റ്റല്‍ വാരിയേഴ്‌സിലെ അംഗമായിരുന്നു ജിനീഷ്. മികച്ച നീന്തല്‍ വിദഗ്ധനായിരുന്നതിനാല്‍ വീടുകളില്‍ കുടുങ്ങിക്കിടന്ന നൂറോളം പേരെ ജിനീഷ് ഒറ്റയ്ക്കാണു രക്ഷിച്ചു ബോട്ടിലെത്തിച്ചത്.
കടലിനു സമീപമുള്ള വീടു മൂന്നു വര്‍ഷം മുന്‍പു തകര്‍ന്നതിനാല്‍ വാടകവീട്ടിലാണു കുടുംബം കഴിയുന്നത്. അച്ഛന്‍ ജെറോം സ്ഥിരമായി കടലില്‍ പോകുന്നില്ലാത്തതിനാല്‍ വീടിന്റെ അത്താണിയായിരുന്നു ജിനീഷ്.
കടല്‍ക്ഷോഭത്തില്‍ ജിനീഷിന്റെ വീട് തകര്‍ന്നിട്ട് മൂന്നുവര്‍ഷമായി. കുടുംബം കഴിയുന്നത് വാടകവീട്ടില്‍. ഇളയ രണ്ടു സഹോദരങ്ങളുടെയും പഠനവും ജിനീഷായിരുന്നു നോക്കിയിരുന്നത്.
Post Your Comments