
തിരുവനന്തപുരം: കോടതി വിധിയെ തുടർന്ന് ശബരിമലയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. ഏകദേശം അഞ്ഞൂറോളം പേരെയാണ് നിയമിക്കുക. ശബരിമലയിലെ പൊലീസ് ബന്തവസ്സ് സംവിധാനങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം യോഗം വിലയിരുത്തി.
സുരക്ഷയുടെ ഭാഗമായി ഒരു മുതിര്‍ന്ന വനിതാ പൊലീസ് ഓഫീസറെ ശബരിമലയിലെ സുരക്ഷാസംവിധാനത്തില്‍ ഉള്‍പ്പെടുത്തും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും പമ്പയില്‍ നിന്ന് സന്നിധാനത്തിലേയ്ക്കുള്ള റോഡിലും ഏകദേശം അഞ്ഞൂറു വനിതാ പൊലീസുദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശബരിമലയിലെ വിവിധ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പരിശീലനം നല്‍കും. കൂടാതെ താമസസൗകര്യവും മറ്റും ലഭ്യമാക്കുന്നതിന് ഇക്കാര്യം സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിട്ട് നൽകാൻസന്നദ്ധരാണെന്നറിയിച്ച മറ്റ് സംസ്ഥാനങ്ങളുടെ വാഗ്ദാനവും പരിശോധിക്കും. വനിതാ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് ഡ്രോണ്‍, ക്യാമറ, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനായി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
Post Your Comments