ന്യൂഡല്‍ഹി: പാകിസ്ഥാന് തിരിച്ചടി നൽകിയതിന്റെ സൂചന നൽകി പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ. പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇന്ത്യ അതിനു മറുപടി നല്‍കുന്നുണ്ടെന്നും തിനെ ഇല്ലാതാക്കുകയും അവരെ പുറകോട്ടടിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ വ്യക്തമാക്കി. മുൻപ് ജമ്മു അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്റെ തലയറുത്ത സംഭവത്തില്‍ തിരിച്ചടി നല്കി എന്ന സൂചനകള്‍ നല്കി അതിര്‍ത്തി രക്ഷാ സേന മേധാവി കെ.കെ ശര്‍മയും രംഗത്തെത്തിയിരുന്നു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ഇക്കാര്യത്തെക്കുറിച്ച് സൂചന നൽകിയിരുന്നു.
Post Your Comments