ഇടുക്കി: അയൽക്കാർ തമ്മിലുള്ള വഴക്ക് അവസാനം എത്തിയത് രക്തച്ചൊരിച്ചിലിൽ, തോപ്രാംകുടിക്കു സമീപം പെരും തൊട്ടിയിൽ അയൽവാസികൾ തമ്മിലാണ് സംഘർഷമുണ്ടായത്. 6 പേർക്കു വെട്ടേറ്റു. തൊട്ടിയിൽ ജോർജ് (65)മകൾ റിൻസി (35) മകളുടെ ഭർത്താവ് ബിനു (38) അയൽവാസികളായ ദേവിവിലാസത്തിൽ രാജീവ്(45) ഭാര്യ ഷീല
(40) മാതാവ് ഭഗീരഥിയമ്മ (70) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
പെരും തൊട്ടിയിലുള്ള പാൽസൊസൈറ്റി യിൽ പാൽ കൊടുക്കാൻ വന്ന ജോർജിനു വെട്ടേറ്റു തുടർന്നു ജോർജിന്റെ പെൺമക്കളും അവരുടെ ഭർത്താക്കന്മാരും ചേർന്നു രാജീവിന്റെ വീട്ടിലെത്തി ഏറ്റുമുട്ടുകയായിരുന്നു മുൻ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. ജോർജിനെ പ്രതിയാക്കി രാജീവ് നൽകിയിരുന്ന ഒരു
കേസ് കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. ഇതാണു വൈരാഗ്യത്തിനു കാരണം. മുരിക്കാശേരി എസ് ഐ സി ആർ ഹരിദസ് അഡിഷണൽ എസ് ഐ ഏണസ്റ്റ് ജോൺസൺ എന്നി വരുടെ നേതൃത്വത്തിൽ കേസെടുത്തു
അന്വേഷണമാരംഭിച്ചു.
Post Your Comments