
ഡല്‍ഹി: ആശ്രമത്തില്‍ 24കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ ദൈവവും സഹായികളും അറസ്റ്റിലായി.
ഹരി നാരായണ്‍ (40), സഹായികളായ ചിന്മയ് മേഘ്‌ന (25), സാക്ഷി (38) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരിയായ യുവതി ഡല്‍ഹി വനിതാ കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് മൂവരും അറസ്റ്റിലായത്.
വെസ്റ്റ് ഡല്‍ഹിയിലെ ജനക്പുരിയിലുള്ള യോഗ ആശ്രമത്തില്‍വച്ച് 24കാരിയെ ആള്‍ദൈവം ഹരി നാരായണ്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. ആള്‍ദൈവത്തിന്റെ സഹായികളായ രണ്ട് സ്ത്രീകള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നു. അറസ്റ്റിലായ മേഘ്‌ന എന്ന യുവതിയാണ് പരാതിക്കാരിയെ ആശ്രമത്തിലെത്തിച്ചത്. തന്റെ അസുഖം ഭേദമാക്കിയത് ആള്‍ദൈവമാണെന്ന് അവകാശപ്പെട്ട് യുവതിയെ നിര്‍ബന്ധിച്ച് ആശ്രമത്തില്‍ എത്തിച്ചതാണെന്ന് പരാതിയില്‍ പറയുന്നു.
Post Your Comments