ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മഹിളാ കോണ്‍ഗ്രസില്‍ അണിയറ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഇതിനായി പുതിയ തന്ത്രങ്ങളുമായി മഹിളാ കോണ്‍ഗ്രസ്. രാത്രിയിലും പൊതു ഇടങ്ങള്‍ സ്ത്രീ സൗഹൃദമായിരിക്കണമെന്ന ലക്ഷ്യത്തോടെ രാജ്യ വ്യാപകമായി ക്യാപെയ്നുകള്‍ നടത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേക മൊബൈല്‍ ആപ്പും ഇതിനായി കോണ്‍ഗ്രസ് പുറത്തിറക്കുന്നുണ്ട്.
രാജ്യത്തെ പകുതി വോട്ടര്‍മാരും സ്ത്രീകളാണ്. 1.46 ശതമാനമാണ് പുരുഷ-സ്ത്രീ വോട്ടര്‍മാര്‍ തമ്മിലുള്ള വ്യത്യാസം. രാജ്യത്തെ വിവിധ മണ്ഡലങ്ങളില്‍ സഞ്ചരിച്ച് സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയാണ് ആദ്യപടി. മഹിള അധികാര യാത്രകള്‍, രാത്രി മാര്‍ച്ചുകള്‍, എല്ലാം ക്യാംപയിനിന്റെ ഭാഗമായി ഉണ്ടാകും.
രാജ്യത്തുടനീളം വിവിധ സ്ത്രീകളുമായി സംസാരിച്ച്, അവരുടെ പ്രശ്നങ്ങള്‍ പഠിക്കുകയും കണ്ടെത്തലുകള്‍ പാര്‍ട്ടി മാനിഫെസ്റ്റോ കമ്മറ്റിയ്ക്ക് കൈമാറുകയും ചെയ്യുമെന്ന് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് എംപി വ്യക്തമാക്കി.
Post Your Comments