ന്യൂയോര്‍ക്ക്: പെഷവാര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള പാകിസ്ഥാന്റെ ആരോപണത്തിനെതിരെ ഇന്ത്യ. നിഷ്ഠൂരവും സാമന്യബുദ്ധിക്ക് നിരക്കാത്തതുമാണ് പാകിസ്ഥാന്റെ പ്രസ്‌താവനയെന്ന് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിര്‍ വ്യക്തമാക്കി. ഈനം ഗംഭീറിന്റെ യുഎന്നിലെ മറുപടി ഇന്ത്യയുടെ യുഎന്‍ അംബാസിഡര്‍ സയിദ് അക്ബറുദീനാണ് ട്വീറ്റ് ചെയ്‌തത്.
നിരപരാധികളായ സ്‌കൂള്‍കുട്ടികളെ കൂട്ടക്കൊലനടത്തിയ സംഭവം ഇന്ത്യയിലും വലിയ വേദനയാണ് ഉളവാക്കിയത്. ഇന്ത്യയുടെ പാര്‍ലമെന്റ് കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നുവെന്നും മുഴുവന്‍ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ പെഷവാറിവലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി രണ്ട് മിനിറ്റ് മൗനം ആചരിച്ചതായും ഈനം പറയുകയുണ്ടായി. ഐക്യരാഷ്ട്രസഭ ആഗോള ഭീകരന്മാരായി പ്രഖ്യാപിച്ചിട്ടുള്ള 132 പേര്‍ക്ക് ആശ്രയവും സംരക്ഷണവും നല്‍കുന്നുവെന്ന കാര്യം പാകിസ്ഥാന് നിരാകരിക്കാൻ കഴിയുമോയെന്നും അവർ ചോദിക്കുകയുണ്ടായി.
Ready for a Quick Quiz Question?
Who hosts 132 @UN designated terrorists & patronises 22 entities sanctioned under @UN Security Council 1267 & 1988 resolution regimes?
Young @IndiaUNNewYork diplomat has the answer.https://t.co/jazBRCgobj pic.twitter.com/RfqV5wDi6Z
— Syed Akbaruddin (@AkbaruddinIndia) September 30, 2018
Post Your Comments