മുസഫര്‍നഗര്‍: വീട്ടമ്മയെ അയൽവാസി തോക്കിന്മുനയില് നിർത്തി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനു സമീപമാണ് സംഭവം. 26കാരിയായ യുവതിയെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തത് അയല്‍വാസിയായ യുവാവ് തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
വിവരം മറ്റാരോടെങ്കിലും പറഞ്ഞാല്‍ യുവതിയെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍പറയുന്നു. ബലാത്സംഗത്തിനിരയായ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഗൗരവ്കുമാര്‍(27) നെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments