ചെന്നൈ : രോഗി മരിച്ച് മൂന്നു ദിവസം ചികിത്സ തുടര്‍ന്ന് ബന്ധുക്കളില്‍ നിന്ന് മൂന്നു ലക്ഷം രൂപ ആശുപത്രി ്അധികൃതര്‍ തട്ടിയതായി പരാതി. തമിഴ്‌നാട് തഞ്ചാവൂരിലെ ഒരു സ്വാകാര്യ ആശുപത്രിക്കു നേരെയാണ് തഞ്ചാവൂര്‍ നാഗപട്ടണം സ്വദേശികളായ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്. മരിച്ചു മൂന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും ചികിത്സകള്‍ തുടരുന്നുവെന്നു വിശ്വസിപ്പിച്ചാണ് അധികൃതര്‍ ഇവര്‍ക്ക് മൂന്നു ലക്ഷത്തിന്റെ ബില്‍ നല്‍കിയത്. ഇതിനെതിരെ തഞ്ചാവൂര്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
കടുത്ത വയറുവേദനയെതുടര്‍ന്നാണ് തഞ്ചാവൂര്‍ സ്വദേശി എന്‍ ശേഖര്‍(55) ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ചികിത്സയിലിരിക്കെത്തന്നെ ഇയാള്‍ മരണപ്പെട്ടു. അതേസമയം അച്ഛന്‍ മരിച്ചിട്ടും പണം തട്ടുന്നതിനായി ശേഖര്‍ മരിച്ച വിവരം ആധികൃതര്‍ മറച്ചുവച്ചെന്ന് മകന്‍ സൂഭാഷ് പറഞ്ഞു. പിതാവിനെ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കള്ളം പറഞ്ഞാണ് മൃതദേഹം ആശുപത്രി അധികൃതര്‍ സൂക്ഷിച്ചതെന്ന് സുഭാഷ് കുറ്റപ്പെടുത്തുന്നു.
ഈ ദിവസങ്ങളില്‍ ചികിത്സയ്ക്കായുള്ള പണം ബന്ധുക്കളില്‍ നിന്ന് ഈടാക്കിയതായി ഇവരുടെ ബന്ധുവും സിപിഐ മുന്‍ എംഎല്‍എയുമായ ജി പളനിസ്വാമി പറയുന്നു. ചികിത്സക്കായി അഞ്ച് ലക്ഷം രൂപ നേരത്തേ ഈടാക്കിയിരുന്നു. തുടര്‍ന്ന് ചികിത്സ തുടരുന്നതിനായി മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം അന്വേഷണം മുന്നോട്ട്് കൊണ്ടു പോകുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments