തിരുവനന്തപുരം•കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച നയപ്രഖ്യാപനത്തന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് രാവിലെ 10.30ന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ഹരിത കേരള മിഷനും തിരുവനന്തപുരം നഗരസഭയും, പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹരിത കേരള മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍. സീമ ഗ്രീന്‍ പ്രോട്ടോക്കോള്‍ വിശദീകരിക്കും. ശശി തരൂര്‍ എം.പി, കെ. മുരളീധരന് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചടങ്ങില്‍ മേയര്‍ അഡ്വ. വി.കെ.പ്രശാന്ത് സ്വാഗതം പറയും. തുടര്‍ന്ന് ‘ഗ്രീന്‍ പ്രോട്ടോക്കോളും പരിസ്ഥിതി ബോധവും ഗാന്ധിയന്‍ കാഴ്ചപ്പാടില്‍” എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ റിട്ട. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിഷയാവതരണം നടത്തും.
ജില്ലാ കളക്ടര്‍ ഡോ. കെ.വാസുകി, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്, ഭാരത് ഗ്യാന്‍ വിഗ്യാന്‍ സമിതി മുന്‍ അദ്ധ്യക്ഷന്‍ കെ.കെ.കൃഷ്ണകുമാര്‍, ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ, തണല്‍ പ്രോഗ്രാം ഡയറക്ടര്‍ ഷിബു.കെ.നായര്‍ എന്നിവര്‍ മോഡറേറ്ററാകുന്ന ചടങ്ങില്‍ നഗരസഭാ സെക്രട്ടറി എന്‍.എസ്. ദീപ കൃതഞ്ജത നിര്‍വഹിക്കും.
Post Your Comments