ബീജിംഗ്: അന്നലൂഞ്ഞാലിന്റെ വാതിൽ 130 അടി ഉയരത്തില്‍വെച്ച് തുറന്നു, അഞ്ചുവയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമനകളിൽ വൈറലാകുകയാണ്. ചൈനയിലെ ഹെജിയാംഗ് പ്രവശ്യയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിലായിരുന്നു സംഭവം. ആകാശത്തൊട്ടിലില്‍ കയറണമെന്ന മകന്റ വാശിയ്ക്ക് മുന്നില്‍ ഒടുവില്‍ അമ്മ സമ്മതം മൂളി. എന്നാല്‍ പൂര്ണസുരക്ഷിതമാണെന്ന് അധികൃതരുടെ വാക്ക് വിശ്വസിച്ച് അമ്മ തനിച്ചാണ് മകനെ ആകാശത്തൊട്ടിലില്‍ കയറ്റിയത്.
കുട്ടി ഇരുന്ന തൊട്ടിലിന്റെ വാതില്‍ ആകാശത്തൊട്ടില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതും തുറന്നു. എന്നാൽ വാതിലിന്റെ കമ്പിയില്‍ കുഞ്ഞിന്റെ വസ്ത്രം കുടുങ്ങയതോടെ അവന് തൊട്ടിലില്‍ കുടുങ്ങിക്കിടന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. 130 അടിയ്ക്ക് മുകളില്‍ വച്ചാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. ശേഷം കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
Post Your Comments