![M S DHONI](/wp-content/uploads/2018/07/M-S-DHONI.jpg)
സിഡ്‌നി: പുതിയതായി ടീമിലേക്ക് എത്തുമ്പോൾ ഏതൊരു യുവതാരത്തിനും അമ്പരപ്പും ആശങ്കയുമുണ്ടാകും. സീനിയര്‍ ടീമംഗങ്ങളോട് വരെ സംസാരിക്കാൻ മടിച്ചുനിൽക്കുന്ന ഇവരെ ടീമിന്റെ ഭാഗമാക്കിയെടുക്കുക എന്നത് അല്‍പം പ്രയാസപ്പെട്ട കാര്യമാണ്. യുവതാരങ്ങളെ ടീമംഗങ്ങളുമായി അടുപ്പിക്കാൻ എം.എസ് ധോണിക്ക് തന്റേതായ വഴിയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനായ ജോര്‍ജ് ബെയ്‌ലി.
ധോണിയുടെ റൂമിൽ ഒരു ഹുക്ക ഉണ്ടായിരുന്നു. ആര്‍ക്കുവേണമെങ്കിലും പ്രവേശിക്കാൻ അനുവാദമുള്ള ആ റൂമിൽ യുവതാരങ്ങളെല്ലാം വരികയും ഹുക്ക വലിച്ച് മത്സരത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. രാത്രി വരെ നീണ്ടുപോകുന്ന ചര്‍ച്ചയാകും ഇത്. ഈ ചർച്ചയ്ക്ക് ശേഷം എല്ലാവരുടേയും പേടിയും ആശങ്കയുമെല്ലാം മാറും. ഇന്ത്യയെ ഇരുന്നൂറു ഏകദിനങ്ങളില്‍ നയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് ധോണി പിന്നിട്ടതിന്റെ ഭാഗമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറാക്കിയ വീഡിയോയിലാണ് ജോര്‍ജ് ബെയ്‌ലി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments