Latest NewsKerala

അന്തസുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ല- ഗണേഷ് കുമാര്‍

തിരുവനന്തപുരം• കോടതി വിധി വന്നെങ്കിലും അന്തസുള്ളവരും ദൈവ വിശ്വാസമുള്ളവരും നന്മ ആഗ്രഹിക്കുന്നവരും ആചാരങ്ങള്‍ ലംഘിച്ച്‌ ശബരിമലയിലേക്ക് പോകുകയില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ.

സുപ്രീം കോടതി വിധിയെ മാനിക്കാന്‍ ഇന്ത്യയിലെ എല്ലാ പൗരന്‍മാരും ബാദ്ധ്യസ്ഥരാണ്. പക്ഷേ വിധിയെ കുറിച്ച്‌ വ്യക്തിപരമായി അഭിപ്രായം ചോദിച്ചാല്‍ ഒരു ക്ഷേത്രത്തിന്റെയോ വിശ്വാസത്തിന്റെയോ ആചാരക്രമങ്ങളില്‍ കോടതിയോ സര്‍ക്കാരോ ഇടപെടുന്നത് മാന്യമായ നടപടിയല്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു.

പേപ്പറില്‍ പേര് വരാനും ആളാകാനും കോടതിയില്‍ കേസ് കൊടുക്കാനും ഷൈന്‍ ചെയ്യാനും നടക്കുന്നവര്‍ക്കും എവിടെയും കയറാമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button