ടുറിന്: ഹോട്ടല്‍ റൂമില്‍ വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം കള്ളമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് അവരുടെ ശ്രമമെന്നും വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2009-ല്‍ നടന്നു എന്നു പറയപ്പെടുന്ന സംഭവം കള്ളമാണ്. ഇത് ജോലിയുടെ ഭാഗമാണെന്നും അതിനെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും താന്‍ സന്തോഷവാനാണെന്നും ക്രിസ്റ്റ്യാനോ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പ്രതികരിച്ചു.
2009-ല്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. മുപ്പത്തിനാലുകാരിയായ അമേരിക്കന്‍ യുവതി കാതറിന് മയോര്‍ഗയാണ് ക്രിസ്റ്റ്യാനോയ്ക്കെതിരെ ആരോപണമുന്നയിച്ചത്.അതേസമയം, പീഡിപ്പിച്ചുവെന്ന പരാതി കള്ളമാണെന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന് മുൻപ് വ്യക്തമാക്കിയിരുന്നു.
Post Your Comments