NattuvarthaLatest News

വയനാട്ടില്‍ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് കണ്ടെത്തൽ

ആവശ്യമായ ഡയാലിസിസ് യൂണിറ്റുകള്‍ ഇല്ലാത്തത് കാരണം ഭൂരിഭാഗം രോഗികളും അയല്‍ ജില്ലകളിലേക്ക് ചികിത്സ തേടി പോകേണ്ട അവസ്ഥയാണുള്ളത്

വയനാട്: വയനാട്ടിൽ വൃക്കരോ​ഗികളും, ക്യാൻസർ രോ​ഗികളും വർധിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 370 പേരാണ് ഡയാലിസിസിന് അധികമായി എത്തിയത്. ജില്ലയില്‍ 720 ഡയാലിസിസ് ചെയ്യുന്നവരുണ്ടെന്നാണ് പാലിയേറ്റീവ് കെയര്‍ ക്ലിനിക് പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത്.

ആവശ്യമായ ഡയാലിസസ് യൂണിറ്റുകള്‍ ഇല്ലാത്തത് കാരണം ഭൂരിഭാഗം രോഗികളും അയല്‍ ജില്ലകളിലേക്ക് ചികിത്സ തേടി പോകേണ്ട അവസ്ഥയാണുള്ളത്. 2016ല്‍ വയനാട്ടില്‍ 350 ഓളം ഡയാലിസിസ് ചെയ്യുന്നവരുണ്ടായിരുന്ന സ്ഥാനത്ത് 2018 സെപ്തംബര്‍ അവസാനത്തോടെ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം 720 പേരായി വര്‍ദ്ധിക്കുകയുണ്ടായി.

ക്യൻസർ രോ​ഗത്തിന് ചികിത്സ തേടിഎത്തുന്നവരിൽ കൂടുതലും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്, ബ്രസ്റ്റ് ക്യാന്‍സര്‍, വയര്‍ ക്യാന്‍സര്‍ എന്നിവയാണ് സ്ത്രീകളില്‍ കൂടുതലാണ് കാണപ്പെടുന്നത്. ആദിവാസി മേഖലയില്‍പ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് വായിലും ലെന്‍സിലുമാണ് രോഗം കൂടുതലായി ബാധിച്ചിരിക്കുന്നത്. കരള്‍, മൂത്രനാളി എന്നിവിടങ്ങളില്‍ രോഗം ബാധിച്ചവരുമുണ്ട്. വയനാട്ടിലെ ഭൂരിഭാഗം ക്യാന്‍സര്‍ രോഗികള്‍ക്കും അവസാന ഘട്ടത്തിലാണ് രോഗം ബോധ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button