വൃക്കരോഗികളില്‍ കോവിഡും മരണവും കൂടുന്നതായി പഠന റിപ്പോര്‍ട്ട്. പഠനം നടത്തിയവരില്‍ മലയാളി യുവഡോക്ടര്‍ക്ക് അംഗീകാരവും ലഭിച്ചു. ഡയാലിസ് നടത്തുന്നവര്‍ക്ക് കോവിഡ് എങ്ങനെ ബാധിക്കുണെന്ന പഠനത്തിലാണ് അംഗീകാരം.
മലയാളി ഡോക്ടര്‍ ടോം ജോസിന്റെ നേതൃത്വത്തില്‍ ചണ്ഡിഗഡിലെ മെഡിക്കല്‍ സംഘത്തിന്റെ പഠനം കിഡ്നി ഇന്റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ചു. 14,573 വൃക്കരോഗികളില്‍ 1279 പേര്‍ക്കും കോവിഡ് ബാധിച്ചതായും, ഇത് പൊതുസമൂഹത്തിലുള്ളതിനേക്കാളും 20 ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു.
വൃക്കരോഗികളില്‍ 23 ശതമാനം പേരും മരിച്ചു. മരിച്ചവരില്‍ കൂടുതലും 55 വയസ്സിന് മുകളില്‍ ഉള്ളവരായിരുന്നു. കഴിഞ്ഞ 5വര്‍ഷം കേരളത്തില്‍ വൃക്ക രോഗികളുടെയും ഡയാലിസിന് വിധേയമാകുന്നവരുടെയും എണ്ണം കൂടുന്നതായും പഠനം പറയുന്നു. വൃക്ക രോഗികലില്‍ കോവിഡ് ബാധിക്കുന്നത് തടഞ്ഞില്ലയെങ്കില്‍ വലിയ തോതില്‍ മരണം ഇനിയും ഉണ്ടാകുമെന്നും ഡോക്ടര്‍ ടോം പറയുന്നു.
Post Your Comments