തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. രോഗി മരിച്ച വിവരം ഭർത്താവിനെ അറിയിച്ച വനിതാ ഡോക്ടർക്കാണ് മർദ്ദനമേറ്റത്.
ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഐസിയുവിൽ നിന്ന് പുറത്തുവന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചു.
Read Also : ക്ലബ് മേൽവിലാസമില്ലാതെ റൊണാള്‍ഡോ: റാഞ്ചനൊരുങ്ങി മുൻനിര ക്ലബുകൾ?
ഇത് കേട്ട് പ്രകോപിതനായ ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തി. തുടർന്ന്, സുരക്ഷാ ജീവനക്കാരും മറ്റും എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.
രോഗിയുടെ ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. സംഭവത്തിൽ, മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ പ്രതിഷേധിച്ചു.
Post Your Comments