കോട്ടയം: രോഗിയുടെ മാലയും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കീഴൂർ കുരുമ്പിനിക്കൽ രാജേഷി (31)നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 13-നു ആയിരുന്നു കേസിനാസ്പദമായ സംഭവം. തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആറാം നിലയിൽ കിടന്നിരുന്ന രോഗി ധരിച്ചിരുന്ന മാലയും വളയും കൂടാതെ, കൈയിലുണ്ടായിരുന്ന പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു ഇയാൾ.
Read Also : അടുത്ത വർഷം മുതൽ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും ലൈസൻസ് നിർബന്ധം: അറിയിപ്പുമായി സൗദി
തുടർന്ന്, ജില്ലാ പൊലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ കോഴിക്കോടു നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾക്ക് മലപ്പുറം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമാനൂർ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ കെ.കെ. പ്രശോഭ്, എസ്ഐ സിനോയ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments