KeralaLatest News

ഭാര്യക്ക് തടി കൂടുതലാണെന്ന് ആളുകൾ; കിടിലൻ മറുപടിയുമായി സുജിത് ഭക്തൻ

തടി മാത്രമെ ഉള്ളൂ, ഈ ഹൃദയം വളരെ ചെറുതാണ്

ഭാര്യക്ക് തടി കൂടുതലാണെന്ന കമന്റുകൾക്ക് കിടിലൻ മറുപടി നൽകി ബ്ലോഗര്‍ സുജിത് ഭക്തൻ. ഭാര്യ ശ്വേതക്കൊപ്പം മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കുന്നതിനിടെ ഫേസ്ബുക്ക് ലൈവിൽ വന്നാണ് സുജിത് വിമർശകരുടെ വായടപ്പിച്ചിരിക്കുന്നത്. ”എല്ലാവരും പറയുന്നു, ശ്വേതക്ക് തടി കൂടുതലാണെന്ന്. എനിക്ക് തടിയില്ലേ? തടി മാത്രമെ ഉള്ളൂ, ഈ ഹൃദയം വളരെ ചെറുതാണ്. ഈ മനസ്സ് വളരെ ശുദ്ധമാണ്. എനിക്ക് തടിയുള്ളവരെ ഇഷ്ടമാണ്. തടിയുള്ളവർക്കും ഇവിടെ ജീവിക്കണ്ടേ? ചിലര്‍ വളരെ മോശമായാണ് കമന്റിടുന്നത്. അങ്ങനെയൊന്നും ചെയ്യരുത്. എല്ലാവർക്കും അവരുടേതായ സൗന്ദര്യമുണ്ട്. ബാഹ്യസൗന്ദര്യത്തിലല്ല കാര്യം, മനസ്സിലാണ്”, സുജിത് പറയുന്നു.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button