Latest NewsIndia

ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്‍ സഖ്യം : കോണ്‍ഗ്രസിന് തിരിച്ചടി

ഭോപ്പാല്‍: രാജ്യമെങ്ങും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്കാണ്. ഒരോ സംസ്ഥാനങ്ങളിലും ബിജെപിയെ തറപ്പറ്റിയ്ക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചുകഴിഞ്ഞു. ഇതിനിടെ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവേ ബിജെപിയെ നേരിടാന്‍ പുതിയ സഖ്യം രൂപീകരിച്ചു. പ്രാദേശികവും, ദേശീയവുമായ എട്ടുപാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യം രൂപീകരിച്ചിരിക്കുകയാണ്. അതേസമയം നേരത്തെ തന്നെ സഖ്യം രുപീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവിലത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഇവരുടെ നീക്കം. ബിജെപിയെ ഏറെ ആശങ്കപ്പെടുത്തുന്ന നീക്കം കൂടിയാണിത്.

ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവര്‍ ഈ സഖ്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പുറമേയാണ് ഇവരുടെ വെല്ലുവിളി. അതാണ് ബിജെപി ഏറെ ആശങ്കപ്പെടുന്നത്. ബിഎസ്പി ഈ സഖ്യത്തിന്റെ ഭാഗമാകുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇവര്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ പല സ്ഥലത്തും പ്രതിപക്ഷത്തിന്റെ വിജയസാധ്യതയെ തന്നെ ബാധിക്കാനും സാധ്യതയുണ്ട്.

ബിജെപിക്കെതിരെയുള്ള തന്ത്രമൊരുക്കുന്നതിനും സഖ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുമായി എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്ത് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്കാവുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷര്‍ പറയുന്നത്. പക്ഷേ ഇവരുടെ യോഗത്തിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ടില്ല. നേരത്തെ കോണ്‍ഗ്രസുമായി സഖ്യത്തിന് ഒരുക്കമാണ് ഇതിലെ പാര്‍ട്ടികള്‍ പറഞ്ഞിരുന്നു.

യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയാണ് ഈ സഖ്യം പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവരെ വിളിക്കാതിരുന്നത് ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു. കോണ്‍ഗ്രസ് ഈ സഖ്യത്തെ നിയന്ത്രിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്കായിരിക്കും മത്സരിക്കുകയെന്ന പ്രതീതിയാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം.

ലോക് തന്ത്രിക് ജനതാദളാണ് സഖ്യസാധ്യതകള്‍ ആദ്യ തുറന്നിട്ടത്. അദ്ദേഹം മറ്റ് പാര്‍ട്ടികളെ സഖ്യത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. സമാജ്വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ബഹുജന്‍ സംഘര്‍ഷ് ദള്‍, ഗോണ്ട്വാന ഗണ്‍തന്ത്ര പാര്‍ട്ടി, രാഷ്ട്രീയ സാമന്ത ദള്‍, പ്രജാതാന്ത്രിക് സമാധന്‍ പാര്‍ട്ടി, എന്നിവരാണ് എട്ടുപാര്‍ട്ടികള്‍. ഇവര്‍ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വിജയസാധ്യതയെയും ഇല്ലാതാക്കുന്നതാണ് ഈ നീക്കം. വോട്ടുകള്‍ ഭിന്നിച്ച് പോയാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുകയും ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button