NattuvarthaLatest News

അപ്പുണ്ണിയുടെ ഹൃദയം മമ്മൂട്ടിയെ കാണാന്‍ കൊതിക്കുന്നു; താരവും പൊന്നാനിക്കാരനുമായുള്ള ബന്ധം

പൊന്നാനി: പൊന്നാനി കടവനാട് തെയ്യശ്ശന്‍ചേരി അപ്പുണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് നടന്‍ മമ്മൂട്ടിയെ നേരില്‍ കാണുക എന്നത്. കാരണം അദ്ദേഹത്തിന്റെ ഹൃദയത്തിന് താരവുമായി ഒരു ബന്ധമുണ്ട്. താരത്തിന്റെ കാരുണ്യത്താലാണ് ആ ഹൃദയം ഇന്ന് പ്രവര്‍ത്തിക്കുന്നത് തന്നെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലച്ചുപോകുമെന്ന് കരുതിയ ഹൃദയതാളം ഒരു പതിറ്റാണ്ടിലധികം നിലക്കാതെ കാത്തത് നടന്‍ മമ്മുട്ടിയുടെ സഹായം കൊണ്ടാണ്. 2008ല്‍ ഹൃദ്രോഗംമൂലം ദുരിതമനുഭവിച്ചിരുന്ന അപ്പുണ്ണിയുടെ ചികിത്സ മമ്മുട്ടിയുടെ ചികില്‍സാ സഹായ പദ്ധതിയില്‍ നിന്നുമായിരുന്നു.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പൊന്നാനിയിലെ എം.അബ്ദുല്‍ ലത്തീഫാണ് അപ്പുണ്ണിയെ മമ്മുട്ടിയുടെ ചികില്‍സാ സഹായ പദ്ധതിയുടെ ഭാഗമാക്കിയത്. ഹൃദ്രോഗ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ അപ്പുണ്ണിക്ക് പിന്നീട് തിമിര രോഗവും പിടിപെട്ടു. ആ രോഗവും മമ്മൂട്ടിയുടെ സഹായം കൊണ്ടുതന്നെ ചികിത്സിച്ചു. ജീവിതത്തിലേക്ക് തിരിച്ചു വരവിന് വഴിയൊരുക്കിയ താരത്തെ ഒരു നോക്കു കാണാന്‍ പലതവണ ശ്രമിച്ചിട്ടും ഒന്നും നടന്നിട്ടില്ല. ഒരിക്കലെങ്കിലും മമ്മുട്ടിയെ കാണണമെന്ന് ആഗ്രഹം മാത്രമേ ജീവിതത്തില്‍ ബാക്കിയുള്ളൂവെന്ന് അപ്പുണ്ണി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button