KeralaLatest News

അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് പിന്നില്‍ ഉരുള്‍പൊട്ടല്‍? ആശങ്കയോടെ ജനങ്ങള്‍

റാന്നി: അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് പിന്നില്‍ ഉരുള്‍പൊട്ടലെന്ന് സംശയം. ഇന്നലെ വൈകീട്ടാണ് ചെങ്കോത്തര വലിയ തോട്ടില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടായത്. ഇടമണ്‍ ആനത്താനം എസ്റ്റേറ്റിന് സമീപം പൊന്തന്‍പുഴ വനത്തില്‍ ഉരുള്‍പൊട്ടിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് നിഗമനം.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുനലൂര്‍ – മൂവാറ്റുപുഴ പാതയില്‍ വെള്ളം കയറി. ആറുമണിയോടെ റോഡില്‍ വെള്ളം കയറി. ഗതാഗതത്തെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടില്ല. എന്നാല്‍ ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ട് ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button