ദുബായ് : ഗൾഫ് വിപണി ലക്ഷ്യമിട്ടു പുതിയ ഫോണുകൾ പുറത്തറക്കി ഷവോമി. പോകോഫോൺ,എം.ഐ.എ2, എം.ഐ.എ 2 ലൈറ്റ് എന്നിവയാണ് അവതരിപ്പിച്ചത്. കൂടാതെ എംഐ . ലേസർ പ്രോജക്ടർ 150, എം.ഐ. ബാൻറ് മൂന്ന് എന്നിവയും ദുബായിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. സെയിൽസ് ഡയറക്ടർ റൂണി വാങ് യൂൻ, മിന മേഖലയിലെ വിതരണക്കാരായ ടാസ്കിെൻറ ഡെപ്യൂട്ടി സി.ഇ.ഒ. രവി മാത്യു, ആനന്ദ് ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു
ആറ് ജി.ബി. റാം, 128 ജി.ബി. സ്റ്റോറേജ്, 20 എം.പി. ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകളുള്ള പോക്കോഫോണിന് 1349 ദിർഹമാണ് വില. ആർട്ടിഫിഷൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്തി ചിത്രങ്ങൾക്ക് കൂടുതൽ ഭംഗിയേകുന്നതാണ് എം.ഐ.എ 2 മോഡലിെന്റെ പ്രത്യേകത. യുഎഇയിലെ ഫോൺ വിപണിയിൽ നാലാം സ്ഥാനമാണ് ഷവോമിക്കുള്ളത്
Post Your Comments