തിരുവനന്തപുരം•ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 14 ജില്ലകളിലെ 35 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ 24 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലെയും പത്തനംതിട്ട ജില്ലയിലെ രണ്ട് നഗരസഭാ വാര്‍ഡുകളിലെയും, എറണാകുളം, തൃശൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ ഓരോ നഗരസഭാ വാര്‍ഡിലെയും, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലെയും വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്.
ഈ വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ ഒന്നിന് (നാളെ) പ്രസിദ്ധീകരിക്കും അവകാശ വാദങ്ങളും ആക്ഷേപങ്ങളും ഒക്‌ടോബര്‍ 15 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് ഫോറം 4. ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫോറം 6, പോളിംഗ് സ്റ്റേഷന്‍/ വാര്‍ഡ് സ്ഥാനമാറ്റം, ഫോറം 7 എന്നിവയാണ് ഓണ്‍ലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോറം 5 ല്‍ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലൂടെയോ അപേക്ഷിക്കണം.
അവകാശവാദങ്ങളും ആക്ഷേപങ്ങളും തീര്‍പ്പാക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 25 ആണ്. അന്തിമവോട്ടര്‍ പട്ടിക 27 ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയതിയായ 2018 ജനുവരി ഒന്നിനോ അതിന് മുമ്പോ അപേക്ഷകര്‍ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭാ ഓഫീസിലും, വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. നിലവിലെ പട്ടിക കമ്മീഷന്റെ www.lsgelection.kerala.gov.in ല്‍ ലഭ്യമാണ്.
തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷന്‍ വാര്‍ഡായ കിണവൂര്‍ വാര്‍ഡിലെയും അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട് വാര്‍ഡിലെയും , ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പാലച്ചകോണം വാര്‍ഡിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.
കൊല്ലത്ത് വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് വടക്ക് വാര്‍ഡ്, പത്തനംതിട്ട ജില്ലയില്‍ പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട് വാര്‍ഡ്, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി വാര്‍ഡ്, ആലപ്പുഴയില്‍ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ് പുന്നപ്ര തെക്കിലെ പവര്‍ഹൗസ് വാര്‍ഡ് തകഴിയിലെ വേഴപ്രം, കുന്നുമ്മ, കാവാലം ഗ്രാമപഞ്ചായത്തിലെ വടക്കന്‍ വെളിയനാട് കോട്ടയം രാമപുരത്തെ അമനകര വാര്‍ഡ് ഇടുക്കി അടിമാലിയിലെ തലമാലി, കൂടയത്തൂരിലെ കൈപ്പ, എറണാകുളത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരാംകുളങ്ങര, വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ മടപ്ലാത്തുരത്ത് കിഴക്ക്, തൃശൂര്‍ കടവല്ലൂരിലെ കോടത്തുംകുണ്ട്, ചേലക്കരയിലെ വെങ്ങാനെല്ലൂര്‍ കിഴക്കുമുറി, വള്ളത്തോള്‍ നഗറിലെ യത്തീംഖാന, പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്, പാലക്കാട് പുതുപ്പരിയാരത്തെ കൊളക്കണ്ടാംപറ്റ, തൃത്താല ബ്ലോക്കിലെ കോതച്ചിറ, മലപ്പുറത്തെ അമരമ്പലത്തെ ഉപ്പുവള്ളി, വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മീമ്പാറ വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി വയനാട് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്, കണ്ണൂര്‍ നടുവില്‍ ഗ്രാമപഞ്ചായത്തിലെ അറയക്ക്ല്‍ താഴെ, ന്യൂമാഹിയിലെ ചാവേക്കുന്ന് പന്ന്യന്നൂരിലെ കോട്ടക്കുന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്ത് വയല്‍, കാസര്‍ഗോഡ് ബേഡഡുക്കയിലെ ബീമ്പുങ്കാല്‍, കയ്യൂര്‍ ചീമേനിയിലെ ചെറിയാക്കര എന്നീ വാര്‍ഡുകളിലെയും വോട്ടര്‍പട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കുന്നത്.
Post Your Comments