ഭര്‍ത്താവിനെ വഞ്ചിച്ച് കാമുകനുമായി ഹോട്ടലില്‍ കിടക്ക പങ്കിട്ടശേഷം മടങ്ങിയ യുവതി വീട്ടിലേക്ക് പോകാന്‍ ഊബര്‍ വിളിച്ചപ്പോള്‍ എത്തിയത് ഊബര്‍ ഡ്രൈവറായ സ്വന്തം ഭര്‍ത്താവ്! ഭാര്യയുടെ വഞ്ചന കൈയോടെ പിടിച്ച യുവാവ് തനിക്കിനി ബന്ധം തുടരാനാവില്ലെന്ന നിലപാടിലാണ്.കൊളംബിയയിലെ തീരനഗരമായ സാന്റ മാര്‍ട്ടയിലാണ് സംഭവം.
യെമിയെന്ന യുവതിയും കാമുകനായ ജീസസ് ബെരിയോസുമാണ് ഊബറിന്റെ ചതിയില്‍ കുടുങ്ങിയത്. ഭര്‍ത്താവ് ഊബര്‍ ഡ്രൈവറായതിനാല്‍ ശ്രദ്ധയോടെയാണ് ഇവര്‍ ടാക്സി ബുക്ക് ചെയ്തത്. മൊബൈലില്‍ തെളിഞ്ഞ ഡ്രൈവറുടെ ചിത്രം നോക്കി അത് ഭര്‍ത്താവല്ലെന്ന് യെമി ഉറപ്പാക്കുകയും ചെയ്തു.
ലിയനാര്‍ദോ എന്ന ഡ്രൈവര്‍ എത്തുമെന്നാണ് ആപ്പില്‍ തെളിഞ്ഞത്. ലിയനാര്ദോയ്ക്ക് പകരം ഇയാള്‍ വാഹനവുമായി എത്തുകയായിരുന്നു. ലിയനാര്ദോയെ പ്രതീക്ഷിച്ച് യെമിയും ബെരിയോസും നില്‍ക്കെ, എത്തിയത് യെമിയുടെ ഭര്‍ത്താവും. ലിയനാര്‍ദോയുടെ സുഹൃത്താണ് തന്റെ ഭര്‍ത്താവെന്ന് യെമി അറിഞ്ഞിരുന്നില്ല.
യെമിയും ബെരിയോസും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഭാര്യയെ കൈയോടെ പിടികൂടിയ യുവാവ് അവരെ ചോദ്യം ചെയ്തെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Post Your Comments