കോഴിക്കോട്: ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷനേതാവിന്റെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിനുള്ള മറുപടി കത്ത് പരിശോധിച്ച ശേഷം നൽകുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. അഴിമതി നടന്നുവെന്ന ആരോപണം തള്ളുന്നു. ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കണം. ഇടതു മുന്നണിയുടെ മദ്യനയം അനുസരിച്ചാണ് ബ്രൂവറികൾക്കും ഡിസ്റ്റിറ്റലറികൾക്കും അനുമതി നൽകിയത്. യുഡിഎഫ് ഭരണകാലത്തുള്ള ശീലം വെച്ച് എൽ ഡി എഫ് മന്ത്രിമാരെയോ സർക്കാറിനെയോ വിലയിരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഘടക കക്ഷികളെപ്പോലും അറിയിക്കാതെയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും നടത്തിയ ബ്രൂവറി ഇടപാടില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ബ്രൂവറി ഡിസ്റ്റിലറികള്‍ അനുവദിച്ചതില്‍ സമഗ്രമായ അന്വേഷണം വേണമെന്നും 1999 ല്‍ നിര്‍ത്തിവെച്ച ബ്രൂവറികള്‍ക്ക് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും ചെന്നിത്തല ചോദിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് മന്ത്രിയുടെ പ്രതികരണം.
Post Your Comments