Latest NewsKerala

നാടു കാണാനെത്തി, പ്രളയത്തില്‍ കൈത്താങ്ങായി : എമ്മയു കൂട്ടരും

ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്താണ് ഇവര്‍ നാടു കറങ്ങാന്‍ എത്തിയത്

ഇടുക്കി: കേരളത്തിന് കൈത്താങ്ങായി വിനോദ സഞ്ചാരികളായ വിദേശികള്‍. പ്രളയത്തില്‍ ദുരിതമനുഭിക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയാണ് ഇവര്‍ എല്ലാവര്‍ക്കും മാതൃകയായി മാറിയത്. വിദേശികളായ എമ്മ പ്ലെയ്സന്‍, മാറിതക് ജോണ്‍ കൂടാതെ ഇവരുടെ സുഹൃത്തുക്കളായ നാലും പേരും ചേര്‍ന്നാണ് ജനങ്ങളെ സഹായിക്കാന്‍ എത്തിയത്. ഇന്ത്യയുടെ ആത്മാവിനെ തേടിയാണ് തങ്ങള്‍ എത്തിയതെന്ന് എമ്മയു സംഘവും പറഞ്ഞു.  ഒരു ഓട്ടോ റിക്ഷ വാടകയ്ക്ക് എടുത്താണ് ഇവര്‍ നാടു കറങ്ങാന്‍ എത്തിയത്.

എന്നാല്‍ ഇടുക്കിയിലെ പച്ചപ്പ് കാണാന്‍ ഇംഗ്ലന്‍ണ്ടില്‍ നിന്നെത്തിയ സംഘം അവിടെയെത്തിയപ്പോഴാണ് പ്രളയം കവര്‍ന്ന സംസ്ഥാനത്തിന്റെ അവസ്ഥ മനസ്സിലാക്കിയത്. പിന്നെ കൂടതലൊന്നും ആലോചിക്കാന്‍ നിന്നില്ല. തങ്ങളാല്‍ കഴിയുന്ന പരമാവധി സഹായം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനുള്ള തൂരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോയില്‍ കയറുന്ന ഭഷ്യസാധനങ്ങള്‍ വാങ്ങി വിവിധ ഇടങ്ങില്‍ സൗജന്യമായി വിതരണം ആരംഭിച്ചു. കൂടാതെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠേേനാപകരണങ്ങളും എത്തിച്ചു നല്‍കി.

സ്വച്ഛതാ ഹി സേവയുടെ ഭാഗമായി നെടുംങ്കണ്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളായി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം പാടിയും ആടിയും ആശവിനിമയങ്ങള്‍ നടത്തിയാണ് ആറംഗ സംഘം തിരികെ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button