തിരൂര്‍: തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ ബംഗാളി സ്വദേശിയായ യുവാവ് കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയെ തിരൂര്‍ തെക്കുംമുറിയിലെ വീട്ടിലെത്തിയ ബംഗാളി സ്വദേശിയായ സാദത്ത് ഹുസൈന്‍ കുത്തി കൊന്നത്.
നെഞ്ചിലും കാലിലും കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുപതുകാരനായ ഇയാള്‍ നിരവധി തവണ സാമിനയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി നിരസിച്ചിരുന്നു.
തുടര്‍ന്ന് വീണ്ടും വീട്ടിലെത്തി നടത്തിയ പ്രണയാഭ്യര്‍ത്ഥനയും സാമിന തള്ളിക്കളഞ്ഞ വിരോധത്തില്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച പ്രതി സാദത്ത് ഹുസൈനെ പൊലീസ് റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് കസ്റ്റഡിയിലെടുത്തു. ഇയാളെ ശനിയാഴ്ച്ച കോടതിയില്‍ ഹാജരാകും.
Post Your Comments