KeralaLatest NewsIndia

ഒളിച്ചോടിയ 40 കാരിയായ അധ്യാപികയെയും പത്താംക്ലാസുകാരനെയും പോലീസ് പിടികൂടിയപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നത്

അധ്യാപിക നേരത്തെ വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണും ഷര്‍ട്ടും വാങ്ങി നല്‍കിയിരുന്നു

ചേര്‍ത്തല: തണ്ണീര്‍മുക്കത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും ചെന്നൈയില്‍ നിന്ന് പിടികൂടി. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ പൊലീസ് നീക്കമാണ് ഫലം കണ്ടത്. ചെന്നൈയിലെത്തിയ സംഘം ഇന്നലെയാണ് ഇരുവരെയും പിടികൂടിയത്. തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായ ഡെറോണ തമ്പി ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായാണ് ഒന്നിച്ച്‌ നാട് വിട്ടത്.

ഇവർക്കായി പോലീസ് രണ്ടു ഭാഗങ്ങളായി പിരിഞ്ഞു കേരളത്തിലും തമിഴ്നാട്ടിലുമായി അന്വേഷണം നടത്തി വരികയായിരുന്നു. മിനിയെ കോടതി റിമാന്റ് ചെയ്തു. അധ്യാപിക നേരത്തെ വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണും ഷര്‍ട്ടും വാങ്ങി നല്‍കിയിരുന്നു. ഇതേപറ്റി വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഗുരുശിഷ്യബന്ധം മാത്രമാണെന്നായിരുന്നു അധ്യാപികയുടെ മറുപടി. ഇതിന് പിന്നാലെ അധ്യാപിക വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി.

അധ്യാപികയെ യാത്രയാക്കാന്‍ ബസ് സ്റ്റോപ്പിലേക്കെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി ഒപ്പം പോയി. അങ്ങനെ ഇരുവരും നാടുവിടുകയായിരുന്നു. ആദ്യം ഇരുവരും ചേര്‍ത്തലയിലേക്കും തിരുവനന്തപുരത്തേക്കും പോയി. യാത്രക്കിടയില്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു. തിരുവനന്തപുരത്തുനിന്നും സ്വകാര്യ ബസ്സില്‍ തിങ്കളാഴ്ച ചെന്നൈയിലെത്തി. അവിടെ താമസിച്ച്‌കൊണ്ട് വാടകയ്ക്ക് വീടെടുക്കാന്‍ ശ്രമിച്ചു. ചെന്നൈയില്‍ നിന്ന് സ്വിം കാര്‍ഡ് വാങ്ങി ഫോണില്‍ ഉപയോഗിച്ചതോടെ ഇവരെ കുറിച്ച്‌ വിവരം പൊലീസിന് ലഭിക്കുകയായിരുന്നു.

തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപിക മുനിസിപ്പല്‍ 24-ാം വാര്‍ഡ് മറ്റവന ഗിരിജാലയത്തില്‍ ഡെറോണ തമ്പിയേയും (41) ഇതേസ്കൂളിലെവിദ്യാര്‍ത്ഥി പതിനഞ്ചുകാരനേയുമാണ് ചെന്നൈയിലെ ആറമ്പാക്കം പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്.വിമാനമാര്‍ഗം കൊച്ചിയില്‍ കൊണ്ടുവന്ന ഇരുവരെയും ചേര്‍ത്തല, മുഹമ്മ പൊലീസ് സ്റ്റേഷനുകളില്‍ എത്തിച്ചു. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയകുറ്റത്തിന് അദ്ധ്യാപികക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളും ചെന്നൈയില്‍ എത്തിയിരുന്നു. 23ന് ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്.തണ്ണീര്‍മുക്കത്തെ വീട്ടിലെത്തി വിദ്യാര്‍ത്ഥിയെകൂട്ടി ഡൊറോണ തന്ത്റപൂര്‍വ്വം കടക്കുകയായിരുന്നു.

ചെന്നൈയിലെത്തി അമ്മയും മകനുമെന്ന പേരില്‍ ഹോട്ടലില്‍ മുറിയെടുത്തു. മിനിയെന്നാണ് അവിടെ നല്‍കിയ പേര്. പുതിയ സിംകാര്‍ഡ് തരപ്പെടുത്തി ഫോണില്‍ ഇട്ടതോടെയാണ് ഐ.എം.എ നമ്പര്‍ വഴി ഇവരുടെ സ്ഥലം തിരിച്ചറിഞ്ഞത്. ചെന്നൈയില്‍ 10000രൂപ മുന്‍കൂര്‍ നല്‍കിയാണ് പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ മുറിയെടുത്തത്.ഇതിനുശേഷം നാലുപവന്റെ സ്വര്‍ണപാദസരം ജുവലറിയില്‍ വി​റ്റ് 59,000രൂപ വാങ്ങി. ചെന്നൈയില്‍ യാത്രക്കിടയില്‍ പരിചയപ്പെട്ട ശങ്കര്‍ എന്ന ആട്ടോ ഡ്രൈവറാണ് പലകാര്യത്തിലും സഹായിച്ചത്.ഇയാളുടെ സഹായത്തോടെ ഇവിടെ വാടകയ്ക്ക് വീട് ലഭിക്കുന്നതിന് 40,000 രൂപയും അഡ്വാന്‍സ് നല്‍കി.സ്വകാര്യ സ്‌കൂളില്‍ ജോലി തരപ്പെടുത്തി ഇവിടെ തന്നെ തങ്ങാനാണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.ആട്ടോ ഡ്രൈവറാണ് പുതിയ സിം കാര്‍ഡ് വാങ്ങി നല്‍കിയത്.

അധ്യാപികയുടെ പത്തുവയസ്സുള്ള മകന്‍ അകന്നുകഴിയുന്ന ഭര്‍ത്താവിനൊപ്പമാണ്. ഡെറോണ തമ്പിയെ കോടതി റിമാന്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചു. വിദ്യാര്‍ത്ഥിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം അയച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് അധ്യാപികയ്‌ക്കെതിരെ പൊലിസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button