തിരുവനന്തപുരം: മതേതരത്വത്തിന്‍റെ പേരിൽ ഹിന്ദു ആചാരങ്ങളിൽ കടന്നുകയറ്റമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഈ കടന്നുകയറ്റം ഖേദകരവും എതിർക്കപ്പെടേണ്ടതുമാണ്. വിശ്വാസ രീതികളിൽ മാറ്റം വരുത്തേണ്ടത് ആത്മീയ നേതൃത്വമാണെന്നും ഇതര മത വിശ്വാസങ്ങളിൽ സമാന രീതിയിലുള്ള കടന്നുകയറ്റമുണ്ടാകുന്നില്ലെന്നും സ്വാമി ഒരു ചാനൽ ഡിബേറ്റിൽ പ്രതികരിച്ചു.
ശബരിമലയിലെ പരമ്പരാഗത ആചാരം നിലനിർത്തണമെന്നായിരുന്നു തന്ത്രി കുടുംബത്തിന്‍റെ ആഗ്രഹമെന്നും വിശ്വാസികളായ ഭക്ത ജനങ്ങൾക്ക് വിധി നിരാശാജനകമാണെന്നും ശബരിമല തന്ത്രി കണ് ഠരര് രാജീവരര് പ്രതികരിച്ചു. സുപ്രീം കോടതി വിധി ഹൈന്ദവ സമൂഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണെന്ന് യോഗക്ഷേമ സഭ പ്രതികരിച്ചു. ആചാര അനുഷ്ഠാനങ്ങളെയും ശബരിമലയുടെ പവിത്രതയെയും പഠിക്കാതെയുള്ള വിധിയാണ് ഇത്.
വിധിയെ ഹൈന്ദവ സമൂഹം നിയമം വഴിയും പ്രത്യക്ഷമായും ഒന്നായി നേരിടണമെന്നും യോഗക്ഷേമ സഭ പറഞ്ഞു. അതേസമയം, ശബരിമല യുവതി പ്രവേശനത്തിന്‍റെ വിധിന്യായം പരിശോധിക്കാൻ ദേവസ്വം ലോ ഓഫീസറെ ചുമതലപ്പെടുത്തി. വിധി പ്രസ്താവം പുന:പരിശോധിക്കാൻ നിയമ സാധ്യത ഉണ്ടോയെന്ന് നോക്കാൻ നിർദ്ദേശം. മുപ്പതാം തീയതി ചേരുന്ന ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
Post Your Comments