Latest NewsIndia

വീണ്ടും ഞെട്ടിച്ച് ഗുജറാത്തിലെ രത്ന വ്യാപാരി: ഇത്തവണ ജീവനക്കാര്‍ക്ക് നല്‍കിയത് ബെന്‍സ് കാര്‍

കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് 51 കോടി രൂപയാണ് ധൊലാക്കിയ ബോണസായി തന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്

സൂറത്ത്: 12 രൂപയുമായി സൂറത്തില്‍ ബസിറങ്ങിയ സവ്ജി ധൊലാക്കിയ ഇന്ന് അറിയപ്പെടുന്ന ഒരു വജ്ര വ്യാപാരിയാണ്. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ തൊഴിലാളികള്‍ക്കു നല്‍കുന്ന സമ്മാനങ്ങളുടെ പേരില്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. കഴിഞ്ഞ വര്‍ഷം 1200 ജീവനക്കാര്‍ക്ക് ഡാറ്റ്സണ്‍ റെഡിഗോ കാര്‍ നല്‍കിയാണ് ധൊലാക്കിയ എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ എല്ലാവരെയും മൂക്കത്ത് വിരല്‍ വപ്പിച്ച് മെഴ്സിഡസ് ബെന്‍സിന്റെ കാറുകളാണ് ധൊലാക്കിയ തന്റെ ജീവനക്കാര്‍ക്കായി നല്‍കിയത്.

തന്റെ കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനകാര്‍ക്കാണ് അദ്ദേഹം ബെന്‍സ് സമ്മാനമായി നല്‍കിയത്. കാറൊന്നിന് ഒരു കോടി വിലവരുന്ന ബെന്‍സ് ജി.എല്‍.എസ് എസ്.യു.വിയാണ് ധൊലാക്കിയ നല്‍കിയത്. സൂറത്തില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേലാണ് ജീവനക്കാര്‍ക്ക് കാറുകള്‍ കൈമാറിയത്.

ഈ മൂന്ന് ജീവനക്കാരും അവരുടെ കൗമാര പ്രായത്തിലാണ് തന്റെ കമ്പനിയില്‍ ചേര്‍ന്നതെന്നും ഇന്നവര്‍ തന്റെ കമ്പനിയിലെ ഏറ്റവും വിശ്വസ്തരും പ്രിയപ്പെട്ടവരുമാണെന്നും ധൊലാക്കിയ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് 51 കോടി രൂപയാണ് ധൊലാക്കിയ ബോണസായി തന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്.

സമ്മാനങ്ങള്‍ നല്‍കിയാണ് ധോക്ക്‌ലിയ ചരിത്രം സൃഷ്ടിക്കുന്നത്.നേരത്തേ 1260 കാറുകളും 400 ഫ്ളാറ്റുകളും ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. 6000 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ധൊലാക്കിയയുടെ കമ്പനിയില്‍ 5500 ജീവനക്കാരാണ് ജോലി നോക്കുന്നത്. ജീവനക്കാരുടെ ആത്മസമര്‍പ്പണത്തിനും കഠിനാദ്ധ്വാനത്തിനും അനുസരിച്ചാണ് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കുന്നത്.അതേസമയം വില കൂടിയ സമ്മാനങ്ങള്‍ മാത്രമേ അദ്ദേഹം ജീവനകാര്‍ക്ക് നല്‍കാറുള്ളൂ. 977ല്‍ അംമ്രേലിയിലെ ദുധാല എന്ന കുഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം സൂറത്തില്‍ എത്തിയത്. 12 രൂപമാത്രം കൈവശമുണ്ടായിരുന്ന സവ്ജി ധൊലാക്കിയ തന്റെ കഠിന പ്രയത്‌നത്തിലൂടെയാണ് വജ്രവ്യാപാരത്തിന്റെ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button