KeralaLatest NewsIndia

റോഹിൻഗ്യകള്‍ കൂട്ടത്തോടെ എത്തുന്നത് കേരളത്തിലേക്ക് : നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക

ഇവര്‍ കൊച്ചിയിലാണ് കൂടുതലായി കേന്ദ്രീകരിക്കുന്നതെന്നാണ് സൂചന.

കൊച്ചി: മ്യാന്മറിലെ വംശഹത്യ ഭയന്ന് ഇന്ത്യയിലേക്ക് കുടിയേറിയ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്. പശ്ചിമബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ സുരക്ഷിത സ്ഥാനം തേടിയുള്ള യാത്രയിലാണ്. ഇവര്‍ കൂടുതലായി എത്തുന്നത് കേരളത്തിലാണെന്നാണ് സൂചന. ആയിരക്കണക്കിനു രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയുടെ മുന്നറിയിപ്പ്. ചെന്നൈയില്‍നിന്ന് പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മിഷണറാണ് ഇതു സംബന്ധിച്ച്‌ രണ്ടു ദിവസം മുമ്പ് അറിയിപ്പു പുറപ്പെടുവിച്ചത്.

രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പമാണ് റെയില്‍വേയുടെ മുന്നറിയിപ്പും എത്തുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണ് രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്ന് രഹസ്യ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്വീകരിച്ച നടപടികളെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ കൊച്ചിയിലാണ് കൂടുതലായി കേന്ദ്രീകരിക്കുന്നതെന്നാണ് സൂചന. ഇവരെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് നിലവില്‍ കേരളത്തില്‍ ഇല്ല. അങ്ങനെ വലിയൊരു പ്രശ്‌നത്തിലേക്കാണ് കേരളം എത്തുന്നത്.അഭയാര്‍ത്ഥികള്‍ എത്തുന്ന വിഷയത്തെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറണം. ഇവര്‍ ഇന്ത്യക്കാരായി മാറുന്ന രീതിയില്‍ രേഖകള്‍ കൈവശപ്പെടുത്താന്‍ അവസരം നല്‍കരുത്. രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയം കൂടിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ഇവര്‍ക്കു നല്‍കുന്ന അഭയം ഭീകരവാദികള്‍ ദുരുപയോഗപ്പെടുത്താനിടയാക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അഭയാര്‍ത്ഥികളെ ശത്രുക്കളെ പോലെ കാണാനാകില്ലെന്ന നിലപാടിലാണ് പിണറായി സര്‍ക്കാര്‍. 2012 മുതല്‍ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ജമ്മു, ഡല്‍ഹി, ഹൈദരാബാദ്, മേവാത്ത് എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. ഇവര്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജന്‍സികളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാക്കിസ്ഥാനിലെയും മറ്റ് അയല്‍രാജ്യങ്ങളിലെയും ഭീകരസംഘടനകളുമായി പലരും അടുത്തബന്ധം പുലര്‍ത്തുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണ്ടെത്തൽ. ഭരണഘടനയുടെ 19 (1) (ഡി), (ഇ) അനുച്ഛേദങ്ങള്‍ പ്രകാരം രാജ്യത്തെവിടെയും തങ്ങാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലെ പൗരന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button