ശ്രീനഗര്‍: പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ പത്തു തോക്കുകളുമായി കടന്നു. ശ്രീനഗറിലെ ജവഹര്‍ നഗറിലാണ് ജമ്മു കാഷ്മീരില്‍ പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്‌പെഷല്‍ പോലീസ് ഓഫീസര്‍(എസ്പിഒ) എസ്പിഒ ആദില്‍ ബഷീര്‍ ആയുധങ്ങളുമായി കടന്നത്.
അഞ്ച് എകെ 47 റൈഫിളുകളും നാല് ഇന്‍സാസ് റൈഫിളുകളും ഒരു കൈത്തോക്കുമാണു ആദില്‍ ബഷീര്‍ കടത്തിയത്. ഭീകരപ്രവര്‍ത്തനം രൂക്ഷമായ ഷോപിയാന്‍ ജില്ലക്കാരനാണ് ആദില്‍. വാച്ചി മണ്ഡലത്തിലെ പിഡിപി എംഎല്‍എ ഐജാസ് അഹമ്മദ് മിറിന്റെ വസതിയിലെ എസ്പിഒയാണ് കടന്നത്.
Post Your Comments