സേലം: മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതിന് ഭര്‍ത്താവ് ശകാരിച്ച യുവതി മൂന്നു മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്തു. മറ്റൊരാളഉമായി ഫോണില്‍ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഭവം. കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം യുവതിയും കിണറ്റിലേക്ക് ചാടുകയായിരുന്നു.
തമിഴ്നാട് സേലത്ത് കൊഴിഞ്ഞിപ്പട്ടിയെന്ന സ്ഥലത്തെ വീട്ടില്മൂന്നു ദിവസമായി യുവതിയേയും കുട്ടികളേയും കാണാത്തതിലുള്ള തിരച്ചിലിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. തുടര്‍ന്ന് ഇവരുടെ മൃതദേഹം വീടിനടത്തുള്ള കൃഷിയിടത്തിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. 26കാരിയായ യുവതിയുടെയും ഏഴും മൂന്നു വയസുള്ള കുട്ടികളുടെയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.
യുവതി നിരന്തരമായി മറ്റൊരാളോട് സംസാരിക്കുന്നത് ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു. കൂടാതെ ഇയാള്‍ യുവതിയില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. വീണ്ടും യുവതി ഫോണ്‍ വിളി തുടര്‍ന്നതോടെ ഇയാള്‍ ഭാര്യയെ വഴക്ക് പറഞ്ഞു. അടുത്ത ദിവസം ഇയാള്‍ ജാലിക്ക് പോയി തിരിച്ചുവന്നപ്പോള്‍ കുട്ടികളെയും യുവതിയെയും കാണാതാവുകയായിരുന്നു.
Post Your Comments