Latest NewsKerala

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി

കൊച്ചി: യുവാവിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസിൽ കോടതി ഇന്ന് വിധി പറയും. കൊടുങ്ങല്ലൂര്‍ സ്വദേശിയും ദേശാഭിമാനി ജീവനക്കാരനുമായ മോഹന്‍ദാസ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സീമ, കാമുകന്‍ ഗിരീഷ് എന്നിവരെ അഡീഷണല്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2012 ഡിസംബര്‍ 2നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഗുരുവായൂരിലെ ലോഡ്ജില്‍ കൊലപ്പെടുത്താനായിരുന്നു പദ്ധതി. ബൈക്കില്‍ വിജനമായ കണ്ടെയ്‌നര്‍ റോഡിലൂടെ ജോലിക്ക് പോകുകയായിരുന്ന മോഹന്‍ദാസിന്റെ പിന്നില്‍ തന്ത്രപൂര്‍വം കയറിയ ഗിരീഷ് ക്ലോറോഫോം മണപ്പിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അപകടം പറ്റിയതാണെന്ന് വരുത്തിതീര്‍ക്കാന്‍ ഗിരീഷ് ശ്രമിച്ചിരുന്നു. എന്നാല്‍ മൃതദേഹവും ബൈക്കും കിടന്നിരുന്ന അകലം അന്വേഷണസംഘത്തിന് സംശയമുണ്ടാക്കി. മുറിവുകള്‍ പരിശോധിച്ചപ്പോള്‍ കൊലപാതകമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇരുവരും തമ്മിൽ ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഭാര്യയും കാമുകനും കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button