തിരുവനന്തപുരം: ശബരിമലയില്‍ സ്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി ശിവസേന. വിധിയില്‍ പ്രതിഷേധിച്ച് ശിവസേന ഓക്ടോബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആചാര അനുഷ്ഠാനങ്ങള്‍ പഴയ നിലയില്‍ തുടരണമെന്നാണ് ശിവസേന ഉന്നയിക്കുന്ന ആവശ്യം.
രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി വന്നത്. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കോടതി വിധി അംഗീകരിച്ചേ മതിയാകൂ. വിധിയോട് ജനാഭിപ്രായം യോജിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതികള്‍ പോകില്ലെന്ന് തീരുമാനിച്ചാല്‍ വിധി അപ്രസക്തമാകുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ശബരിമലയില്‍ ഇപ്പോള്‍ തന്നെ ഭക്തരുടെ തിരക്കാണ്. ഉള്‍കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ഭക്തര്‍ ഓരോ തവണയും എത്തുന്നുവെന്നും കോടതി വിധിയോട് പ്രതികരിച്ചു.
Post Your Comments