ന്യൂയോര്‍ക്ക്: അഞ്ച് കോടി ഉപയോക്താക്കളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങള്‍ സുരക്ഷാപ്പിഴവ് മൂലം ചോര്‍ന്നതായി അധികൃതര്‍. ഹാക്കര്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര് ബര്‍ഗ് പറഞ്ഞു. ഫെയ്സ്ബുക്കിലെക്ക് ലോഗിന്‍ ചെയ്യാന്‍ ഹാക്കറെ അനുവദിക്കുന്ന രീതിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നാണ് സിഇഒ അറിയിച്ചത്. അതേസമയം വീഴ്ച പരിഹരിച്ചുവെന്ന് സക്കര്‍ബര്‍ഗ് അവകാശപ്പെടുന്നു.
‘വ്യൂ ആസ്'(View As) എന്ന ഫീച്ചര്‍ ചൂഷണം ചെയ്താണ് രഹസ്യങ്ങള്‍ ചോര്‍ത്തപ്പെട്ടത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗപ്പെട്ടുവോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതേയുള്ളുവെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം ബാധിക്കപ്പെട്ടവരുടെ അക്കൗണ്ടുകള്‍ സംരക്ഷിക്കാനുള്ള കരുതല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ലോഗിന്‍ ചെയ്യുന്പോള്‍ ഇക്കാര്യം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കുമെന്ന് ഇവര്‍ പറയുന്നു.
സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ അനുമതിയില്ലാതെ കയറിയത്. നുഴഞ്ഞുകയറിയ ഹാക്കര്‍മാരെ കുറിച്ച് അറിവായിട്ടില്ല. ഫേസ്ബുക്ക് കോഡിലുണ്ടായ ഈ സുരക്ഷാപ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നുണ്ടായ ഇത്തരം സുരക്ഷാ വീഴ്ചയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Post Your Comments