Latest NewsKerala

എറണാകുളത്ത് വൻ ലഹരിമരുന്ന് വേട്ട

രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണ് ഇത്

കൊച്ചി : വൻ ലഹരിമരുന്ന് വേട്ട. ലോക വ്യാപകമായി നിരോധിക്കപ്പെട്ട 32 കിലോ എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് ഫോഴ്സ് പിടികൂടിയത്. 200 കോടിയുടെ മയക്ക് മരുന്നാണ് പിടിച്ചെടുത്തതെന്നും രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണ് ഇതെന്നും എറണാകുളം ഇതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് അറിയിച്ചു.

എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ നഗരത്തിലെ പാഴ്‌സൽ സർവീസ് വഴി എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ കണ്ടെത്താതിരിക്കുവാൻ കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും രാജ്യത്തിന് പുറത്തു നിന്നുള്ള മാഫിയയ്ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button