ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രശസ്ത നടി. മാധ്യമപ്രവര്‍ത്തകനായ പ്രകാശ് കെ സ്വാമിക്കെതിരെയാണ് പ്രശസ്ത തമിഴ് നടി ഫെയ്‌സ്‌സ്ബുക്ക് ലൈവിലൂടെ ആരോപണങ്ങളുന്നയിച്ചത്. മകന്റെ പാസ്‌പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി, തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും താന്‍ ഇറക്കിവിട്ടതോടെ വാട്‌സാപ്പിലൂടെയും മോശം വീഡിയോ സന്ദേശങ്ങളും ഭീഷണികളും അയക്കാന്‍ തുടങ്ങിയെന്നും നടി ആരോപിച്ചു.
ഭര്‍ത്താവിനെ താന്‍ കൊന്നതാണെന്ന് പ്രചരിപ്പിക്കുമെന്ന് പ്രകാശ് സ്വാമി ഭീഷണിപ്പെടുത്തിയെന്നും ഒരു തമിഴ് മാഗസിനില്‍ ഇക്കാര്യങ്ങള്‍ അച്ചടിച്ച് വന്നുവെന്നും നടി ഫേസ്ബുക്ക് ലൈവില് പറഞ്ഞു. ഫേസ്ബുക്ക് സുഹൃത്തായിരുന്ന പ്രകാശ് സ്വാമി തന്റെ ഭര്‍ത്താവിന്റെ മരണശേഷം ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ ഫേസ്ബുക്ക് ലൈവിലെ പ്രധാന ആരോപണം.
നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച പ്രകാശ് സ്വാമി അവര്‍ക്കെതിരായ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണ് താനെന്നും വിശദീകരിച്ചു. ഡിപ്ലോമാറ്റിക് ജേര്‍ണലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രകാശ് കെ സ്വാമി അമേരിക്കയിലാണ്. അതേസമയം പ്രകാശ് സ്വാമിക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെത്തില്ലെന്നും നടി പറയുന്നു.
Post Your Comments